.
ഫ്രാങ്ക്ഫുർട്ട്: ജർമനിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അന്തരിച്ചു. കുമിളി ഒന്നാം മൈൽ കുന്നത്തുപതിയിൽ കെ.ജെ. കുര്യന്റെ മകൻ ജിൻസൺ കുര്യൻ (31) ആണ് മരിച്ചത്. പൊലീസ് നടപടിക്രമങ്ങളും ഫൊറൻസിക് പരിശോധനകളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്ന് (ജൂലൈ 29) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഫ്രാങ്ക്ഫുർട്ടിന് സമീപമുള്ള Marie Curie-Ring 38, 63477 Dörnigheim വിലാസത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ജിൻസൺ അംഗമായിരുന്ന ഫ്രാങ്ക്ഫർട്ട് ബെഥേൽ ഇന്റർനാഷനൽ ചർച്ചിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷയും അനുശോചനയോഗവും നടക്കും.
പ്രവാസി മലയാളി സമൂഹാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കും.
ജിൻസന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:
+49 172 5818673, +49 151
71601458