സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ് ഇബി. നാളെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. വൈകീട്ടത്തെ പീക്ക് സമയത്താകും നിയന്ത്രണം ഏർപ്പെടുത്തുക. കഴിഞ്ഞ 16 നാണ് ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ 500 മെഗാവാട്ട് വരെ വൈദ്യുതി കുറവിന് സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പുറത്തു നിന്നും വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി അധികൃതർ സൂചിപ്പിക്കുന്നത്. ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിയന്ത്രണം ഉണ്ടായില്ല. ഇന്നലെ 90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണ് ഉണ്ടായത്. ഇതിൽ 76 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു നിന്നാണ് വാങ്ങിയിരുന്നത്.
സംസ്ഥാനത്ത് വീണ്ടും പവർകട്ട്… ഇന്നല്ല..
Deepak Toms
0
Tags
Top Stories