സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അപകടം.മണർകാട് ഇല്ലിവളവ് സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി….



        

സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ, മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി.  ഇല്ലിവളവ്  സ്വദേശിയായ കൂരോത്ത് പറമ്പിൽ  അനീഷ് മോഹനെയാണ് (43) അപകടത്തെ തുടർന്ന് കാണാതായത്. 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്. നിലവിൽ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജറാണ്. തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ മണ്ണിടിച്ചിലുണ്ടായതെന്നാണ് വിവരം.



അനീഷിന്റെ മാതാപിതാക്കൾ മാത്രമാണ് നിലവിൽ കോട്ടയത്തെ വീട്ടിലുള്ളത്. വിവരം അറിഞ്ഞതിനെ തുടർന്ന് ദുബായിലുള്ള സഹോദരനുംഅനീഷിന്റെ ഭാര്യ സംഗീതയും ദില്ലിയിലെത്തിയിട്ടുണ്ട്. സയൻസ് വ്ലോഗർ കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് സിക്കിമിൽ നിന്നും ലഭിച്ച വിവരം

Previous Post Next Post