കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്റെ രാജി സമർപ്പിച്ചു




നീറ്റ് (NEET) പരീക്ഷാ ചോർച്ചയെത്തുടർന്ന് ദിവസങ്ങളായി രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്റെ രാജി സമർപ്പിച്ചു
രാജ്യവിരുദ്ധ ശക്തികൾ ആശയക്കുഴപ്പം പരത്തുന്നതും സാഹചര്യ മുതലെടുപ്പ് നടത്തുന്നതും തടയാൻ വേണ്ടിയാണ് താൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ച രാജി കത്തിൽ പ്രധാൻ വ്യക്തമാക്കി.
ഡൽഹിയിലെ ജന്തർമന്തറിൽ ഒരു മാസത്തിലേറെയായി വൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകി വരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രധാന ആവശ്യമായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. പ്രധാന്റെ രാജിയെച്ചൊല്ലി സി.ജെ.പിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാംഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് രാജി.ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുകയാണെങ്കിൽ ചർച്ചകളിൽ അർത്ഥമില്ലെന്ന് സി.ജെ.പി വക്താവ് അശുതോഷ് ടാങ്ക വ്യക്തമാക്കിയിരുന്നു.


Previous Post Next Post