കോട്ടയം ളാക്കാട്ടൂർ മറ്റപ്പള്ളിയിലെ നാല് പേരുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും...





കോട്ടയം : ളാക്കാട്ടൂർ മറ്റപ്പള്ളിയിൽ ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അയർക്കുന്നം സ്റ്റേഷനിലെ പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് വിവിധ ദിവസങ്ങളിലായാണ് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവർ മരിച്ചത്.

അലൻ ഒഴികെയുള്ള 3 പേർ നൽകിയ മരണമൊഴികളിലെ വൈരുധ്യവും സാമ്പത്തിക ഇടപാടുകളുമാണ് കേസ് വിശദമായി അന്വേഷിക്കുന്നതിന് കാരണം. വിഷം എങ്ങനെ ഉള്ളിൽ ചെന്നുവെന്നത് സംബന്ധിച്ച് മൂവരും വിവിധ തരത്തിലാണ് മൊഴി നൽകിയത്. അലന്റെ മൊഴിയെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഡോക്ടർമാർ അനുവദിച്ചിരുന്നില്ല.
Previous Post Next Post