പാമ്പാടി പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു



പാമ്പാടി: പാമ്പാടി ജനമൈത്രി പോലീസും കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജിലെ എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളും സംയുക്തമായി പാമ്പാടി പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിജു കെ. ഐസക്ക് നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജൈജി പാലക്കലോടി, പാമ്പാടി എസ്.എച്ച്.ഒ സന്തോഷ് വി., എസ്.ഐ വിദ്യാ വി., കെ.ജി കോളേജ് എൻ.സി.സി ഓഫീസർ ലെഫ്റ്റനൻ്റ് റെനിഷ് ജോസഫ്, പാമ്പാടി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷേർളി തര്യൻ, റസിഡൻ്റ്സ് അസോസ്സിയേഷൻ അപ്പക്സ് കൗൺസിൽ ഭരണസമിതിയംഗം മാത്യു പാമ്പാടി, വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ എന്നിവർ സംസാരിച്ചു. സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്നതിനൊപ്പം പ്രകൃതിസംരക്ഷണത്തിൻ്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക കൂടിയായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം.

Previous Post Next Post