സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.


സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 560 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 70 രൂപയുടെ ഇടിവും ഉണ്ടായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,05,960 രൂപയായും, ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 1,23,45 രൂപയുടെ സ്ഥാനത്ത് 13,245 രൂപയായും താഴ്ന്നു.

സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായി ഇടിയുന്ന പശ്ചാത്തലത്തിൽ, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുമോ എന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾ. എന്നാൽ, ആഗോള വിപണിയിൽ അമേരിക്ക-ഇറാൻ സംഘർഷം പുനരാരംഭിക്കപ്പെടുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സ്വർണ്ണവില വീണ്ടും ഉയർന്നേക്കാനുള്ള സാധ്യതയും വിപണി വിദഗ്ധർ തള്ളിക്കളയുന്നില്ല. സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണ്ണവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയിലാണ് ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വ്യാപാരം നടക്കുന്നത്.
സ്വർണ്ണത്തിനൊപ്പം സംസ്ഥാനത്ത് വെള്ളിവിലയും താഴേക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 245 രൂപയായി കുറഞ്ഞു. പത്ത് ഗ്രാം വെള്ളിക്ക് 2450 രൂപ എന്ന നിരക്കിലാണ് വിപണിയിൽ നിലവിൽ വിൽപന നടക്കുന്നത്.

        
'
Previous Post Next Post