വ്യാഴാഴ്ചയിലെ വിഡിയോ വിജയമായതോടെയാണ് അതിനു നന്ദി പറയാന്‍ അടുത്ത ദിവസവും രാത്രി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ എത്തിയത്. രാത്രിയില്‍ പതിനൊന്ന് മണിക്ക് ശേഷമാണ് രണ്ടാമത്തെ ദിവസവും പ്രധാനമന്ത്രി ലഘുവിഡിയോയുമായി എത്തിയത്.
'നന്ദി സുഹൃത്തുക്കളേ. ഇന്നലെ രാത്രിയാണ് നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചത്. വീഡിയോയോട് നിങ്ങള്‍ പ്രതികരിച്ച രീതി, കാന്പുള്ള നിര്‍ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി,' പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. ഒപ്പം വിഡിയോയുടെ അവസാന ഭാഗത്ത് 'എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും, ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും... നന്ദി സുഹൃത്തുക്കളേ,' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.