മഴ മുന്നറിയിപ്പിൽ മാറ്റം….ഈ ജില്ലകളിൽ യെല്ലോ അലർട്ട്….


        

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഒരു ജില്ലകളിലും അലർട്ടുകൾ നൽകിയിട്ടില്ല.

മഴയോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ഇടിമിന്നല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതുമുതല്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുത പോസ്റ്റുകള്‍ തകരാനും സാധ്യതയുള്ളതിനാല്‍ യാത്ര ചെയ്യുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു

Previous Post Next Post