കോട്ടയം, കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിരുന്ന നാലാമത്തെ ആളും മരിച്ചു.





കോട്ടയം:കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിരുന്ന നാലാമത്തെ ആളും മരിച്ചു. 


ജോബിയുടെ ഇളയ മകന്‍ അലന്‍ ആണ് മരിച്ചത്.

സംഭവത്തില്‍ നേരത്തെ നേരത്തെ ജോബിയും ഭാര്യ ജോസിനെയും മകള്‍ മരിയയും മരിച്ചിരുന്നു.

ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്‌നയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്.

ഇവര്‍ക്ക് സമീപം കളനാശിനിയുടെ കുപ്പി കണ്ടെത്തി

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിഷം കഴിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതായിരുന്നു എന്നാണ് പ്രാഥിക വിലയിരുത്തല്‍.

സംഭവത്തില്‍ ഗൃഹനാഥന്‍ ജോബി, ഭാര്യ, മൂത്തമകള്‍ എന്നവര്‍ക്ക് നേരത്തെ ജീവന്‍ നഷ്ടമായിരുന്നു.

Previous Post Next Post