സെൻസസ് ഡ്യൂട്ടിക്കിടെ ഭാര്യയൊടൊപ്പം പോയ ഭർത്താവിന് വളർത്തുനായയുടെ ആക്രമണ.. സംഭവം ആലപ്പുഴയിൽ


ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ എന്യുമറേറ്ററായ ഭാര്യയൊടൊപ്പം പോയ ഭർത്താവിന് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ അമീർ എച്ചിനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറായ അമീറിനു കീഴിൽ ആറു എന്യുമറേറ്റർമാരാണ് ഉള്ളത്. എന്യുമറേറ്റർമാരിൽ ഒരാൾ ഇദ്ദേഹത്തിന്റെ ഭാര്യയും ആര്യാട് എച്ച്എസ്എൽപി സ്കൂൾ അധ്യാപികയുമായ ഷംനയാണ്. ചാത്തനാട് മന്നത്ത് ജംഗ്ഷനു തെക്ക് വശമുള്ള ഒരു വീട്ടിലെ വളർത്തുനായയാണ് ഇവരെ ആക്രമിച്ചത്. നായയെ ഒന്നരമാസം മുമ്പ് ബഹറിനിൽ നിന്നും കൊണ്ടുവന്നതാണ്. ഭാര്യയുടെ നേരെ വരുന്നതുകണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

أحدث أقدم