സുധാകരന്റെത് സംസ്‌കാര ശൂന്യമായ പ്രതികരണം….പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി സിപിഎം…


        
ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയുടെ സംസ്‌കാര ശൂന്യമായ വര്‍ത്തമാനം സകല സീമകളും ലംഘിക്കുന്നതാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും സിപിഎം. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം, യുഡിഎഫ് പിന്തുണയോടെ എം.എല്‍.എ യായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്ന് കരുതി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

‘സുധാകരന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലമത്രയും പാര്‍ട്ടിയുടെ ഉന്നതരായ എത്രയോ നേതാക്കളെ നടപടിയെടുപ്പിക്കുവാന്‍ കരുക്കള്‍ നീക്കിയ ആളാണ്. അവരെയെല്ലാം നടപടിക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ സുധാകരന്‍ അണികളെയാകെ പഠിപ്പിച്ച വാക്കാണ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ ‘വര്‍ഗ്ഗ വഞ്ചകന്‍’ എന്ന പ്രയോഗം. സുധാകരന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും, തൊഴിലാളി വര്‍ഗ്ഗത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൈക്കോടാലിയായി മാറിയിരിക്കുകയാണ്. വര്‍ഗ്ഗ വഞ്ചന നിരന്തരം ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഗോവിന്ദന്‍ മാസ്റ്റര്‍ സുധാകരനെ വര്‍ഗ്ഗ വഞ്ചകന്‍ എന്ന് സംബോധന ചെയ്തത്
Previous Post Next Post