അപരിചിതരായ മനുഷ്യർക്ക് ഒരു നേരത്തെ ആഹാരം നൽകുന്നതിൽ രാഷ്ട്രീയം കലർത്തുന്ന മന്ത്രിയുടെ പ്രസ്താവന അപലപനീയം….CPIM


തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വ്വം പദ്ധതി അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ വിരുദ്ധമെന്ന് സിപിഐഎം. പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോയില്ലാത്ത തീര്‍ത്തും അപരിചിതരായ മനുഷ്യര്‍ക്കുവേണ്ടി ഒരു നേരത്തെ ആഹാരം പൊതിഞ്ഞു നല്‍കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.പാവപ്പെട്ട ജനങ്ങളോട് യുഡിഎഫിനുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും സിപിഐഎം വ്യക്തമാക്കി

أحدث أقدم