തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കുന്ന തിരച്ചിലില്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പങ്കെടുക്കുന്നുണ്ട്. കടലിലെ വെള്ളത്തിന്റെ ഒഴുക്ക് തെക്ക് ഭാഗത്തേക്കാണ്. തമിഴ്‌നാട് തീരങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചില്‍ നടക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മുതലപ്പൊഴിയില്‍ നേവിസംഘം രാവിലെ തിരച്ചില്‍ നടത്തില്ല.