
12 വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (42) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് മാറി സുഹൃത്തായ അലക്സിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവർ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. അലക്സും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ വീട്ടിൽ വാക്ക് തർക്കമുണ്ടാവുകയും, തുടർന്ന് പ്രതി കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് പരാതി.
Law Enforcement
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോടതിയിയ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിന് മുൻപ് ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിലും അലക്സ് ചാക്കോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു.