‘

മുഖ്യമന്ത്രിക്കെതിരായ വാർത്ത ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് എ എ റഹീം എം പി. പ്രിയദർശനി സെൻസറിങാണ് ഇപ്പോൾ നടക്കുന്നതെന്ന് പരിഹസിച്ചാണ് എ എ റഹീം എം പി രംഗത്തെത്തിയത്. ഇന്ദിരാഗാന്ധിയുടെ അടിയന്താരവസ്ഥയെ ഓർമിപ്പിക്കുന്ന സാഹചര്യമാണ് ഇത്. ജനാധിപത്യത്തിന് പുല്ലുവിലയാണ് മുഖ്യമന്ത്രി നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമർശനങ്ങളെ ഉൾക്കൊള്ളാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും റഹീം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മോദി വിരുദ്ധ വാർത്തകളും സംഘപരിവാർ വിരുദ്ധ വാർത്തകളും മെറ്റ നീക്കം ചെയ്യാറുണ്ട്. ഇതിന് സമാനമായാണ് വി ഡി സതീശനും പ്രവർത്തിക്കുന്നത്. മെറ്റയെ ആയുധമായാണ് ഇവർ ഉപയോഗിക്കുന്നത്. കേന്ദ്രസർക്കാരും മെറ്റയും തമ്മിൽ അവിശുദ്ധ ബന്ധമാണ് നടക്കുന്നത്. എന്നാലും ബിജെപി ഇതര മുഖ്യമന്ത്രിക്ക് എങ്ങനെ മെറ്റയെ കൊണ്ട് ഇത് ചെയ്യിക്കാൻ സാധിക്കുന്നു. മെറ്റ സ്വമേധായ വാർത്തകൾ നീക്കം ചെയ്യില്ലല്ലോ, സർക്കാരിന്റെ വ്യക്തമായ നിർദേശ പ്രകാരമാണ് ഇത് ചെയ്യുന്നത്. കേന്ദ്രസർക്കാർ ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ രാഹുൽ ഗാന്ധി അടക്കമുള്ളവർ വിമർശിക്കാറുണ്ട്. ഇതാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്’; എ എ റഹീം പറഞ്ഞു