ഓണാഘോഷത്തിനിടെ കിണറ്റിൽ വീണ 15കാരന് ദാരുണാന്ത്യം




കാസർകോട്: ചീമേനിയിൽ ഓണാഘോഷ പരിപാടിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ 15കാരന് ദാരുണാന്ത്യം. പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. ഓണാഘോഷ പരിപാടിക്കിടെയാണ് സനൂപ് ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. ആനിക്കാടി ധനേഷിന്റെയും സവിതയുടെയും മകനാണ് സനൂപ്. തിമിരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ഓണാഘോഷത്തിനിടെ ഉണ്ടായ അപകടം നാടിനാകെ വേദനയായി മാറി.
Previous Post Next Post