വൃദ്ധദമ്പതിമാർ വിവാഹത്തിന് പോയി… തിരിച്ചെത്തിയപ്പോൾ വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി.




        
കൊച്ചി: വൃദ്ധദമ്പതിമാർ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിൽ എ.വി. ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.വീടിന്റെ മുകളിലെ നിലയിലെ ഹാളിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. മേയ് 10ന് ദമ്പതിമാർ ഞാറയ്ക്കലിൽ വിവാഹ ആവശ്യത്തിനായി പോയിരുന്നു. ഈ സമയത്ത് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറയുന്നു.ഓഗസ്റ്റ് ഒന്നിന് അലമാരയുടെ ഡ്രോയർ വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട്ടുടമ തോപ്പുംപടി പൊലീസിൽ പരാതി നൽകി.വീടിന്റെ പിറകുവശത്തെ ടെറസിലൂടെ കയറിയാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post