
കൊച്ചി: മഞ്ഞുമ്മലിൽ പുഴയിൽ ചാടിയ യുവാവ് മരിച്ചു. കളമശ്ശേരി സ്വദേശി ആൻ്റണി ഡാനിയേൽ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. പുഴയിൽ ചാടുന്നതിന് മുൻപ് ആൻ്റണി ഡാനിയേൽ ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്തിരുന്നു. രാവിലെ സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 2020ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചരണമാണ് തനിക്ക് വിഷാദരോഗത്തിലേക്ക് നയിച്ചതെന്ന് ഇൻസ്റ്റഗ്രാം ലൈവിൽ യുവാവ് പറഞ്ഞിരുന്നു. ഏഴ് വർഷമായി മാനസികമായി ബുദ്ധിമുട്ടുകയാണെന്നും മാനസികമായി തകർന്ന അവസ്ഥയിലാണ് ആത്മഹത്യ ചെയ്യുന്നതെന്നും വീഡിയോയിൽ ഇയാൾ പറഞ്ഞതായി ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.