ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി


ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. ഡ്രൈവറായ മണിക്കുട്ടനിൽ നിന്നാണ് പരിശോധന വേളയിൽ വൻ തുക കണ്ടെടുത്തത്. എക്സൈസ് എൻഫോർസ്മെന്റിന്റെ പരിശോധനക്കിടെയാണ് പണം കണ്ടെടുത്തത്. വാഹനം തടഞ്ഞുനിർത്തി എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 30 ലക്ഷം രൂപ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഭൂമി വിൽപ്പന നടത്തിയ ഇനത്തിൽ ലഭിച്ച പണമാണിതെന്നാണ് ഡ്രൈവർ മണിക്കുട്ടൻ എക്സൈസിന് നൽകിയ മൊഴി. സംഭവത്തിൽ എക്സൈസും ഇൻകം ടാക്സ് ഉൾപ്പെടെയുള്ള ഏജൻസികളും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രാണേഷ് രാജേന്ദ്രന് കുഴൽപ്പണ ഇടപാടുണ്ടെന്നും ആദായ നികുതി വകുപ്പ് അന്വേഷണം അട്ടിമറിക്കരുതെന്നും കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി.



أحدث أقدم