നേപ്പാളിലെ മിന്നല്‍ പ്രളയം…36 അംഗ മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു….


മിന്നല്‍ പ്രളയത്തില്‍ മരണം ഒന്‍പതായി. 105 ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 36 അംഗ മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി വിനോദയാത്രയ്ക്ക് പോയതാണ് ഇവര്‍. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തെ മിന്നല്‍പ്രളയത്തില്‍, പ്രദേശത്തെ മാര്‍ക്കറ്റും പാലവും അടക്കം ഒലിച്ചുപോയി.

മലയാളി സംഘം നിലവില്‍ സുരക്ഷിതരാണെന്നാണ് വിവരം. എറണാകുളത്തെ ട്രാവല്‍ ഹബ്ബ് 24 എന്ന ഏജന്‍സി വഴി നേപ്പാളില്‍ എത്തിയ സംഘമാണ് കുടുങ്ങിയത്. 36 പേരാണ് സംഘത്തിലുള്ളത്. ഒന്നര വയസുള്ള കുട്ടിയും സംഘത്തില്‍ ഉണ്ട്.
أحدث أقدم