പി.എച്ച്. കുര്യൻ അന്തരിച്ചു...കേരളത്തിലെ മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി.എച്ച്. കുര്യൻ (67) അന്തരിച്ചു.

 
കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച്ച(28/08/26) രാവിലെ 8 ന്  തിരുവനന്തപുരം മുട്ടടയിലുള്ള വസതിയിൽ കൊണ്ട് വരും. 
ഉച്ച വരെ തിരുവനന്തപുരത്തെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് സൗത്ത് പാമ്പാടിയിലെ പുല്ലുകോട്ടയിൽ വീട്ടിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച രാവിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ നടക്കും

1986 കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം, ഭരണരംഗത്ത് നിരവധി സുപ്രധാന പദവികൾ അലങ്കരിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിൽ റവന്യൂ, വ്യവസായം, ഐ.ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ഒഡീഷ സർക്കാരിലും വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ കോട്ടയം ജില്ലാ കളക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറലായും (Controller-General of Patents, Trademarks and Designs) അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഭരണാധികാരിയെന്ന നിലയിലും ഐ.ടി, വ്യവസായ രംഗങ്ങളിലെ നയരൂപീകരണങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.
أحدث أقدم