' രണ്ടു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. കുറവിലങ്ങാടി ചിറക്കൽ ഭാഗത്ത് ചിറയ്ക്കൽ വീട്ടിൽ സി.എസ് ശ്രീഹരിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ 7500 അതിജീവിതക്കു നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും, പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാര മാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന ശരണ്യ. എസ്. ദേവൻ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപ്പത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 18 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.