സ്ത്രീശാക്തീകരണ പരാമർശം… രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി



സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. സ്ത്രീശാക്തീകരണത്തിൽ കോൺഗ്രസ് യഥാർഥമായി വിശ്വസിക്കുന്നുണ്ടെങ്കിൽ, നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പാക്കാൻ സഹകരിക്കുകയാണ് വേണ്ടതെന്ന് സ്മൃതി ഇറാനി പറഞ്ഞു.

Government

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ ശേഷമുള്ള സ്മൃതി ഇറാനിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്. പൂനെയിൽ ശനിയാഴ്ച നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിലാണ് രാഹുൽ ഗാന്ധി സ്ത്രീകൾ ഇന്ത്യയുടെ ശക്തിയാണെന്ന് പറഞ്ഞത്. സ്വന്തം വ്യക്തിത്വം ഉറപ്പിക്കാനും അവകാശങ്ങൾക്കായി പോരാടാനും പുരുഷാധിപത്യ കീഴ്വഴക്കങ്ങളെ ചോദ്യം ചെയ്യാനും അദ്ദേഹം സ്ത്രീകളോട് ആഹ്വാനം ചെയ്തിരുന്നു. മനുസ്മൃതിയെ പരാമർശിച്ച രാഹുൽ ഗാന്ധി സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭാഗവും ചൂണ്ടിക്കാട്ടി. ഹിന്ദു ധർമത്തിൽ ഭഗവതിയെയും ലക്ഷ്മിയെയും സരസ്വതിയെയും ആരാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വന്ദേമാതരത്തിൽ ദുർഗയെ സ്തുതിക്കുന്ന ഭാഗം കോൺഗ്രസ് വെട്ടിമാറ്റിയെന്നും സ്മൃതി ഇറാനി ആരോപിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും പാർലമെന്റിനേക്കാൾ മുകളിലല്ലെന്നും അവർ കൂട്ടിച്ചേർത്തു.

أحدث أقدم