കാസർകോട് എംഡിഎംഎ കേസ് പ്രതിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്; വെട്ടിലായി മുഖ്യമന്ത്രിയും കോൺഗ്രസും


കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശൻറെ ചിത്രങ്ങൾ പുറത്ത് വന്നതോടെ കടുത്ത വെട്ടിലായിരിക്കുകയാണ് മുഖ്യമന്ത്രിയും കോൺഗ്രസും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സിപിഎം യുവജന സംഘടനകളുടെ തീരുമാനം. എന്നാൽ സെൽഫി എടുത്തു എന്നതിൻറെ പേരിൽ മുഖ്യമന്ത്രിയെ സംശയമുനയിൽ നിർത്തരുതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ ഇന്ന് പറഞ്ഞു. വിവാദങ്ങൾക്കിടയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും

Previous Post Next Post