
രാഷ്ട്രീയ പാർട്ടിയാകാനില്ലെന്നും ഭരണകൂടത്തെ തിരുത്തുന്ന സമ്മർദ്ദ ശക്തിയായി തുടരുമെന്നും സി ജെ പി. ജാർഖണ്ഡടക്കം മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും. മൂല്യച്യുതി വന്ന രാഷ്ട്രീയ പാർട്ടികളല്ല സി ജെ പിയുടെ രാഷ്ട്രീയമാണ് രാജ്യത്തിനാവശ്യമെന്നും സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ എഥനോൾ നയമടക്കം പൊതുവിഷയങ്ങളിലും സി ജെ പി സമരത്തിനെത്തുമെന്നാണ് വിവരം. ഭാവിപരിപാടികൾ തീരുമാനിക്കാൻ മഹാരാഷ്ട്രയിലെ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന നേതൃതലയോഗം നാളെ സമാപിക്കും.