
തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കർഷകച്ചന്തകളിൽ ഡിജിറ്റൽ പേയ്‌മെന്റിന് പുറമെ നേരിട്ട് പണം നൽകിയും ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങുന്നതിൽ ഒരു തടസ്സവുമില്ലെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.
കർഷകച്ചന്തകളിൽ പണമിടപാട് ഡിജിറ്റിൽ സംവിധാനത്തിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും യുപിഐ വഴി മാത്രമേ പണം നൽകാനാകൂയെന്ന തരത്തിലുള്ള പ്രചരണം തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. കൃഷിവകുപ്പിന്റെ ഓണച്ചന്തകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമായും നടത്തുന്നതിനാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കൂടി അധികമായി ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ആശയത്തിന് പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.