കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം


        

​കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്. സെയ്ദലി (22) ആണ് മരിച്ചത്.
ചിന്നക്കട ബസ്‌ബേയ്ക്ക് മുന്നിൽ വച്ചായിരുന്നു അപകടം. ചിന്നക്കടയിലെ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു സെയ്ദലി. ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Previous Post Next Post