നെന്മാറ പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്




പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 

ഒരു സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.


നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. രാവിലെ 9.30-ഓട് കൂടിയാണ് അപകടം ഉണ്ടായത്. താഴ്ചയിലേക്ക് വീണ ബസിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുകയാണ്.
സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
أحدث أقدم