പാമ്പാടി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ മിഷനും ചേർന്ന് ഓണച്ചന്ത പാമ്പാടി ബസ്റ്റാൻഡിലാരംഭി ച്ചു


പാമ്പാടി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ മിഷനും ചേർന്ന്  പാമ്പാടി ബസ്റ്റാൻഡിലാരംഭിച്ച ഓണച്ചന്ത ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷേർളി തര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ ഗോപകുമാർ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രഞ്ജു കെ രാജു,ബ്ലോക്ക്‌ മെമ്പർ മേരിക്കുട്ടി മാർക്കോസ്,മെമ്പർമാരായ മാത്തച്ചൻ പാമ്പാടി,പി ജയചന്ദ്രൻ നായർ, ഇ എ കുര്യാക്കോസ്,സൂസൻ ഇ കുരുവിള, ഷീല കുര്യൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ജോബി ജോൺ, ഗ്രാമ പഞ്ചായത്ത്‌ അസി. സെക്രട്ടറി ജൂലി ജോസ്, സി ഡി എസ് ചെയർ പേഴ്സൺ സ്മിത ഉല്ലാസ്, കോ -ഓർഡിനേറ്റർ എബി ഐപ്പ് എന്നിവർ പ്രസംഗിച്ചു.ചൊവ്വാഴ്ച വരെ ഓണചന്ത ഉണ്ടാകും. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ 94007 75019 എന്ന നമ്പറിൽ വിളിച്ചിട്ട് ആവശ്യാനുസരണം കൊണ്ട് വരാവുന്നതാണ്.
Previous Post Next Post