വാഹനങ്ങൾ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂര മർദ്ദനം.



പാലക്കാട്‌ കുളപ്പുള്ളിയിൽ വാഹനങ്ങൾ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂര മർദ്ദനം. കാറും സ്വകാര്യബസും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിൽ വച്ചുണ്ടായ വാക്കു തർക്കത്തിലാണ് ബസ് ഡ്രൈവറെ കാറിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് മർദ്ദിച്ചത്. ബസ് ഡ്രൈവറെ നിലത്തിട്ട് ചവിട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പികെഎസ് ബസിലെ ഡ്രൈവർ ഷമീറിനാണ് മർദനമേറ്റത്.

 
        

Previous Post Next Post