കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ കുടുംബത്തെ ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഭരണമാറ്റം കൊണ്ടുവരുമെന്ന് അവകാശപ്പെട്ട സർക്കാർ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു.

വന്ദേമാതരം, സവർക്കർ തുടങ്ങിയ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന മുസ്ലിം ലീഗ്, വാശിപിടിച്ച് വാങ്ങിയ ഫിഷറീസ് വകുപ്പ് എന്താണ് ചെയ്യുന്നതെന്നും, നിലവിലെ കാണാതായവർക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്നും അദ്ദേഹം ആരോപിച്ചു. മഴക്കെടുതി ദുരിതാശ്വാസത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും കൃത്യമായി ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഭർത്താവിനെയും അച്ഛനെയും കടലെടുത്ത വേദ പേറുന്ന രേഷ്മ, മകൻ ഗൗതമിന് വേണ്ടി പത്താം നാളിലും കാത്തിരിപ്പ് തുടരുകയാണ്.