കൊല്ലം : കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. മത്സ്യത്തൊഴിലാളി വിഷയത്തില്‍ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും പത്ത് ദിവസത്തിനുള്ളില്‍ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള വി ഡി സതീശന്റെ ഓരോ പ്രവര്‍ത്തനത്തെയും നോക്കിക്കാണുന്നത്. കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും രൂപതയുടെയും ജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നവെന്നും അദ്ദേഹം പറഞ്ഞു.