ശ്രദ്ധയ്ക്ക്, നാളെ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലബാറിലെ എല്ലാ ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. വീട് മാറിത്താമസിച്ചവർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. മലപ്പുറം പാണക്കാട് കഴിഞ്ഞ ദിവസം വൻതോതിൽ മണ്ണ് ഇടിഞ്ഞു വീണ സംഭവത്തിൽ ജില്ലാ ജിയോളജി ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. താമരശ്ശേരി ചുരത്തിലും പാൽച്ചുരത്തിലും ഗതാഗത നിയന്ത്രണം തുടരുകയാണ്.

Previous Post Next Post