യാത്രക്കാർ ശ്രദ്ധിക്കുക; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി വിമാനത്താവളത്തിൽ കനത്ത സുരക്ഷ, പതിവിലും നേരത്തെ എത്തണം


സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി. ഓഗസ്റ്റ് 20 വരെയാണ് വിമാനത്താവളത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷ വർധിപ്പിക്കുന്നത്.
أحدث أقدم