മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടർ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ആറു കേന്ദ്രങ്ങളിൽ ക്യാംപുകൾ തുറന്നു.