
സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും മുന്‍പ് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ നാളെ (തിങ്കളാഴ്ച) തന്നെ ഇടപാട് നടത്താന്‍ ശ്രമിക്കേണ്ടതാണ്.
ഈയാഴ്ച മൂന്നു ദിവസം മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. തിരുവോണം കഴിഞ്ഞാല്‍ വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഇടപാട് നടത്താന്‍ സാധിക്കുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉത്രാടവും തിരുവോണവും വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തിയുമായതിനാലാണ് ബാങ്കുകള്‍ക്ക് അവധി. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസ്സമില്ല.