വീണ്ടും ഡൽഹിയിൽ സമരത്തിനൊരുങ്ങി സിജെപി



സമരം പിൻവലിപ്പിച്ചതിന് ശേഷം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സിജെപി (കോക്രോച്ച് ജനത പാർട്ടി). സമരത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ നാളെ അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം ചേരും. യോഗത്തിൽ പ്രതിഷേധം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളു


കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാതെ യുവാക്കളെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്നും, പ്രതിഷേധക്കാരെ ഉൾപ്പെടുത്തിയുള്ള എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പട്ടിക നൽകിയിട്ടില്ലെന്നും കോക്രോച്ച് ജനതാ പാർട്ടി കുറ്റപ്പെടുത്തി.

അതേസമയം, യുവജന പ്രതിഷേധം പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് ബിജെപി ദേശീയതലത്തിൽ പ്രതിരോധം ശക്തമാക്കുന്നത്. നിതിൻ നവീന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രത്യേകിച്ച് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.

Previous Post Next Post