
സംസ്ഥാനത്ത് ഓണനാളുകളിൽ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 25 വരെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഞായറാഴ്ച നാലു വടക്കൻ ജില്ലകളിലും, തിങ്കളാഴ്ച മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഞായറാഴ്ച കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.