സ്കൂളിനുള്ളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം


തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള ഒരു സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിനികൾ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തക്കല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ എന്ന തരത്തിലാണ് ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ജില്ലാ ഭരണകൂടം സ്‌കൂൾ പ്രിൻസിപ്പലിനെ ഉടൻ തന്നെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സ്‌കൂൾ പരിസരത്തെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചും മേൽനോട്ടത്തെക്കുറിച്ചും ഈ സംഭവം വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മത്സരപരീക്ഷകൾക്കായുള്ള പ്രത്യേക കോച്ചിങ് ക്ലാസുകൾക്ക് ശേഷം ചിത്രീകരിച്ചതെന്ന് പറയപ്പെടുന്ന വീഡിയോയിൽ, ഒരു കൂട്ടം വിദ്യാർത്ഥികൾ ക്ലാസ് മുറിയിലിരുന്ന് കുപ്പികളും ഭക്ഷണപ്പൊതികളും കൈകാര്യം ചെയ്യുന്നതാണ് കാണാനാവുക

Previous Post Next Post