പാമ്പാടി താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണംഎൻ.സി.പി( എസ് പി)


പാമ്പാടി:
പാമ്പാടി താലൂക്ക് ആശുപത്രിയിൽ ദന്തൽ, നേത്ര വിഭാഗങ്ങളിലും ജനറൽ മെഡിസിനിലും കൂടുതൽ ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് എൻ.സി പി( എസ്.പി.) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. 

നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
എൻ. സി.പി( എസ്. പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അഡ്വ. കെ. ആർ. രാജൻ  ഉദ്ഘാടനം ചെയ്തു. എൻ.സി. പി( എസ്.പി) ജില്ലാ പ്രസിഡൻ്റ് പി.എ. താഹ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, അഫ്സൽ മഠത്തിൽ, സുനിൽ കിടങ്ങൂർ,മീനടം ഗോപാല കൃഷ്ണൻ, ഷിഹാബ് ഇളങ്കാട് , എബിസൺ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.
Previous Post Next Post