കോട്ടയം : അശ്രദ്ധയും, ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്നും മുൻമന്ത്രി വി.എൻ വാസവൻ. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ സേനയും, ഒപ്പം മറ്റ് അധികൃതരും കൃത്യമായ മുൻകരുതലകൾ പാലിച്ചില്ല. ഉരുൾ പൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ വിവിധ പഞ്ചായകളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിൽ അടക്കം വീഴ്ചയുണ്ടായി.
സന്നദ്ധ സേവന പ്രവർത്തകരുടെ ഇടപെടലാണ് ഈരാറ്റുപേട്ടയിലെ മരണസംഖ്യ കുറയുവാൻ കാരണമായതെന്നും വി.എൻ വാസവൻ പറഞ്ഞു.