അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം….



കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാബൂസ് ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഓണവിപണി മുന്നില്‍ക്കണ്ട് സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കത്തിനശിച്ചത്. ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികള്‍ തീ കണ്ടയുടന്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉത്രാടദിനമായ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

പലചരക്ക് സാധനങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഓണക്കാലത്തെ കച്ചവടത്തിനായി സാധാരണയേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഇവിടെ സംഭരിച്ചിരുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളും ഉണ്ടായിരുന്നതിനാല്‍ തീ നിമിഷനേരംകൊണ്ട് ആളിപ്പടര്‍ന്നു. കനത്ത പുകയും ഉയര്‍ന്നു. അങ്കമാലി ഫയര്‍ സ്റ്റേഷനില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Previous Post Next Post