പൊലീസ് തലപ്പത്ത് അഴിച്ചുപണി.. ഡിജിപിയാകുന്നത്..


        

സംസ്ഥാന പൊലീസ് സേനയിൽ ഉന്നതതല നിയമനങ്ങൾക്ക് സർക്കാർ അന്തിമരൂപം നൽകിയെന്ന് റിപ്പോർട്ടുകൾ. എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപി റാങ്കിലേക്ക് ഉയർത്താൻ തീരുമാനമായതായും ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നുമാണ് വിവരം. അതേസമയം, യോഗേഷ് ഗുപ്തയെ ബെവ്‌കോ മാനേജിങ് ഡയറക്ടറായും ബൽറാം കുമാർ ഉപാധ്യായയെ ഫയർഫോഴ്‌സ് മേധാവിയായും നിയമിക്കാൻ തീരുമാനിച്ചു.


ഫയർഫോഴ്‌സ് മേധാവിയായിരുന്ന ഡിജിപി റാങ്ക് ഉദ്യോഗസ്ഥൻ നിതിൻ അഗർവാളിന്റെ വിരമിക്കൽ മൂലമാണ് ഒഴിവ് ഉണ്ടായത്. സീനിയോറിറ്റി പ്രകാരം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത്തിനായിരുന്നു ആദ്യം പരിഗണന ലഭിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന് പിന്നാലെ എം.ആർ. അജിത് കുമാറിനായിരുന്നു അവസരം. എന്നാൽ, രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസിൽ സസ്‌പെൻഷനിലായതിനാൽ അജിത് കുമാറിനെ പരിഗണിച്ചില്ല.

ഈ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിനെ ഡിജിപി റാങ്കിലേക്ക് ഉയർത്താനുള്ള സർക്കാർ തീരുമാനം. ഇതോടെ അദ്ദേഹം ജയിൽ ഡിജിപിയുടെ ചുമതല ഏറ്റെടുക്കും.

അതേസമയം, അജിത് കുമാർ സസ്‌പെൻഷനിലായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിക്കുന്നത്. ബെവ്‌കോയുടെ മാനേജിങ് ഡയറക്ടറായി മുമ്പും ദീർഘകാലം സേവനമനുഷ്ഠിച്ച അനുഭവസമ്പത്തോടെയാണ് അദ്ദേഹം വീണ്ടും ആ സ്ഥാനത്തെത്തുന്നത്. ബൽറാം കുമാർ ഉപാധ്യായ ഫയർഫോഴ്‌സിന്റെ പുതിയ മേധാവിയായും ചുമതലയേൽക്കും

أحدث أقدم