ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്…



ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ദേവ്ദത്ത് പടിക്കലിന്റെ (പുറത്താവാതെ 131) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ റണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 288 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ 77 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. ദേവ്ദത്തിനൊപ്പം റിഷഭ് പന്ത് (27) ക്രീസിലുണ്ട്. ലങ്കയ്ക്ക് വേണ്ടി പ്രഭാത് ജയസൂര്യ ഒരു വിക്കറ്റെടുത്തു. നേരത്തെ, മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

History

ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ജയ്സ്വാള്‍ – രാഹുല്‍ സഖ്യത്തിന് 47 റണ്‍സ് ചേര്‍ക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജയ്സ്വാള്‍ റണ്ണൗട്ടായി. വിക്കറ്റിനിടെയുള്ള ഓട്ടത്തിനിടെ ലങ്കന്‍ താരവുമായി കൂട്ടിയിടിച്ച് ജയ്സ്വാള്‍ വീണ് പോവുകയായിരുന്നു. തുടര്‍ന്ന് ജയ്സ്വാളിന് റണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ജയ്സ്വാളിന് മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് – രാഹുല്‍ സഖ്യം 150 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് രാഹുലിന് മടങ്ങേണ്ടി വന്നു.

Previous Post Next Post