ലിൻസ് : മലയാളി വൈദിക വിദ്യാർഥി ഓസ്ട്രിയിൽ വാഹനാപകടത്തിൽ മരിച്ചു.
പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകൻ ബ്രദർ മാത്യൂസ് പൊതൂർ (33)ആണ് ലിൻസിൽ ഇന്നലെ രാത്രിയിലുണ്ടായ കാർ അപകടത്തിൽ മരിച്ചത്.
ജർമനിയിലെ ഫ്രൈബുർഗ് രൂപതയിൽ വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. വൈദിക പരീശീലനത്തിന്റെ ഭാഗിമായി ഓസ്ട്രിയയിലെ ലിൻസിലെ ദൈവാലയത്തിൽ പിആർഒയായി ശുശ്രൂഷ ചെയ്തുവരികെയായിരുന്നു അപകടം.
മേൽനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കൾ. മാതാവ് റെജി കാലടി ചേരാനല്ലൂർ ചിറ്റൂപറമ്പിൽ കുടുംബാംഗം