തിരുവഞ്ചൂർ സ്വദേശിനിയായ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ കസ്റ്റഡിയിൽ..നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു അപകടം എന്നാണു ലഭിക്കുന്ന വിവരം.



 കോട്ടയം : തിരുവഞ്ചൂർ ലക്ഷ്‌മി സദനത്തിൽ അനിൽ ബി നായരുടെ ഭാര്യ ദീപ അനിൽ (51) അപകടത്തെ തുടർന്ന് കാരിത്താസിൽ ചികിൽസയിൽ ഇരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 20 ന് ആണ് അപകടം ഉണ്ടായത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ദീപയും മറ്റൊരു സുഹൃത്തും നാലു മണിക്കാറ്റിന് സമീപം നീലാണ്ടപ്പടിയ്ക്കൽ റോഡരികത്ത് കൂടി നടന്നുപോയപ്പോൾ അമിത വേഗത്തിലെത്തിയ കാർ ദീപയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിച്ചകാർ നിർത്താതെ പോകുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് രണ്ടു ദിവസത്തോളം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ദിപ ഞായറാഴ്ച്‌ച ഉച്ചയോടെയാണ് മരണപ്പെട്ടത്.



മണർകാട് പോലിസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടർന്ന് കൊണ്ടിരിക്കുമ്പോഴായിരുന്നു ദിപയുടെ മരണം. ഇരുനൂറിലധികം സിസിടിവികൾ പരിശോധിച്ച ശേഷമാണ് കാർ ഐഡന്റിഫൈ ചെയ്യാൻ സാധിച്ചത്. കെ എൽ 04 എവി 1900 എന്ന വോക്സ് വാഗൻ കാറാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

അപകടമുണ്ടാക്കിയത് നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. ഫോറൻസിക് സംഘം കാറിൽ പരിശോധന നടത്തിയ ശേഷമാകും അപകടത്തിന് ഇടയാക്കിയത് ഈ കാർ തന്നെയാണെന്നു സ്ഥിരീകരിക്കുയുളളൂ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി റിജോ പി.ജോസഫ്, മണർകാട് എസ്.ഐ അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Previous Post Next Post