യുവ മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു….


മലയാളി യുവതി യുകെയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ ചികിത്സയിലായിരുന്ന ഏയ്ഞ്ചൽ ജെറോം (28) ആണ് അന്തരിച്ചത്. പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് സ്വദേശിയും ബാസിൽഡൺ ക്രൈസ്റ്റ്‌വേ ചർച്ച് അംഗവുമായ ജെറോം ജെറിയുടെ ഭാര്യയാണ്.ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ഏയ്ഞ്ചലിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു.

Previous Post Next Post