വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല



എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന പ്രസ്താവനായാണെന്നും പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല. അദ്ദേഹത്തിന്റെ പരാമര്‍ശം എസ്എന്‍ഡിപി സെക്രട്ടറി സ്ഥാനത്തിന് യോജിക്കാത്താണെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎം നേതാവ് എഎന്‍ ഷംസീറിനെതിരെ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഷംസീറിന്റേത് ലീഗിന്റെ ശബ്ദമെന്നായിരുന്നു പരാമര്‍ശം

أحدث أقدم