മുഖ്യമന്ത്രിയായി വരുമെന്ന് പറഞ്ഞത് പാലിച്ചു’.. സ്നേഹാലയത്തിലെ അമ്മമാരെ കാണാൻ വി.ഡി. സതീശൻ



പറവൂർ: ചേന്ദമംഗലത്തെ എസ്എംഎംഐ സ്നേഹാലയത്തിലെ അമ്മമാരെ കാണാനും ഓണക്കോടി നൽകാനും മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് രണ്ട് തവണ സ്നേഹാലയം സന്ദർശിച്ചിരുന്ന സതീശൻ, അവസാന സന്ദർശനത്തിൽ ‘അടുത്ത തവണ മുഖ്യമന്ത്രിയായിട്ട് വരാൻ പ്രാർഥിക്കണം’ എന്ന് പറഞ്ഞാണ് മടങ്ങിയത്.

വാക്കുപാലിച്ചാണ് ഇത്തവണ മുഖ്യമന്ത്രി സ്നേഹാലയത്തിലെത്തിയത്. മുഖ്യമന്ത്രിയായതിന് ശേഷം സതീശന്റെ വരവും കാത്തിരിക്കുകയായിരുന്നു ഇവിടുത്തെ അന്തേവാസികൾ. ഓണക്കോടിയുമായെത്തിയ മുഖ്യമന്ത്രിയെ സന്തോഷത്തോടെയാണ് അമ്മമാർ സ്വീകരിച്ചത്. ഓണക്കോടി ഓരോരുത്തർക്കും നേരിട്ട് കൈമാറിയ മുഖ്യമന്ത്രി അന്തേവാസികളെ ചേർത്തുപിടിക്കുകയും ചെയ്തു. ഓണക്കോടി ഏറ്റുവാങ്ങിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു. മുഖ്യമന്ത്രിയായതിന് പിന്നാലെ ‘സതീശൻ എപ്പോഴാണ് വരുന്നത്’ എന്ന് അന്തേവാസികൾ നിരന്തരം ചോദിക്കാറുണ്ടായിരുന്നുവെന്ന് സ്നേഹാലയം ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ സതീശന്റെ മൂന്നാമത്തെ സന്ദർശനമാണിത്.

أحدث أقدم